വെച്ചൂർ: വെച്ചൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കവർ, കുടിവെള്ള കുപ്പികൾ, പേപ്പറുകൾ തുടങ്ങിയവ നിക്ഷേപിക്കാൻ സ്ഥാപിച്ചിട്ടുള്ള വേസ്റ്റ് ബിന്നിൽ ഭക്ഷണാവശിഷ്ടങ്ങളും പഴം, പച്ചക്കറികളും നിക്ഷേപിക്കുന്നതായി പരാതി.
പഞ്ചായത്ത് സ്ഥാപിച്ച വേസ്റ്റ് ബിന്നുകളിലാണ് രാത്രിയുടെ മറവിൽ സാമൂഹ്യവിരുദ്ധർ ജൈവമാലിന്യമടക്കം നിക്ഷേപിക്കുന്നത്.
സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിനെതിരേ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.